രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി തൊഴില്‍ മന്ത്രാലയം
text_fieldsന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാരുടെ വി.ഡി.എ ഉയര്‍ത്തി. 105 രൂപ മുതല്‍ 210 രൂപയായാണ് വി.ഡി.എ വർധിക്കുകയെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.1.5 കോടി തൊഴിലാളികള്‍ക്കാണിതിന്‍െറ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന. വി.ഡി.എ വർധിച്ചതോടെ തൊഴിലാളികളുടെ ദിവസവേതനവും ഉയരും. കൊറോണ സാഹചര്യത്തില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങാവുന്നതാണ് തീരുമാനമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്വാര്‍ അറിയിച്ചു.
റെയില്‍വേ, ഖനികള്‍, തുറമുഖങ്ങള്‍ തുടങ്ങി കേന്ദ്ര സർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കും. കരാര്‍ തൊഴിലാളികള്‍ക്കുപ്പെടെ ഇത് ബാധകമാകും.
മാസത്തില്‍ 2000ത്തിനും 5000ത്തിനും ഇടയിലുള്ള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഖനികളില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നവരില്‍ 539 മുതല്‍ 840വരെയായി ദിനവരുമാനം ഉയരും. നിര്‍മ്മാണ മേഖല, കാര്‍ഷിക രംഗം, ശുചീകരണ തൊഴിലാളികള്‍, സുരക്ഷ ജീവനക്കാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവര്‍ക്കും ഇതിന്‍െറ ഗുണം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.