പെഗസസുമായി ഒരു വിധത്തിലുള്ള ഇടപാടുമില്ലെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡല്‍ഹി: പെഗസസ് ചാര ചാരസോഫ്റ്റ്വെയർ നിർമിക്കുന്ന ഇസ്രായേലിലെ എൻ.എസ്.ഒയുമായി പ്രതിരോധ മന്ത്രാലയം ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയെ അറിയിച്ചു. എൻ.എസ്.ഒയുമായി സർക്കാർ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്ന കേരളത്തില്‍നിന്നുള്ള എം.പി. ഡോ. ശിവദാസന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൻ.എസ്.ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവർത്തകർ, ജഡ്ജിമാർ, ബിസിനസുകാർ തുടങ്ങിയവർ അടക്കമുള്ള പ്രമുഖരുടെ ഫോണുകള്‍ പെഗസസ് ചാരസോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ജൂൈല 19 മുതൽ പ്രതിപക്ഷം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധിച്ചുവരികയാണ്.
വിഷയം പാർലമെൻറ് ചർച്ചചെയ്യണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. ഇത് സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. പെഗസസിൽ പ്രതിരോധ മന്ത്രാലയം നൽകിയ ഹ്രസ്വമായ മറുപടി മാത്രമാണ് മന്ത്രി ഇക്കാര്യത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.