മങ്കിപോക്സ്: അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയമാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.
ഇതുപ്രകാരം അന്താരാഷ്ട്ര യാത്രക്കാർ രോഗികളുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. ചത്തതും ജീവിച്ചിരിക്കുന്നതുമായ വന്യജീവികളുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യവും ഒഴിവാക്കണം.
എലി, അണ്ണാൻ, കുരങ്ങൻ എന്നീ ജീവികളുമായി സമ്പർക്കം പുലർത്തരുത്. വന്യജീവികളുടെ മാംസം കഴിക്കുന്നതും ഒഴിവാക്കണം. രോഗം ബാധിച്ചവർ ഉപയോഗിക്കുന്ന വസ്തുക്കൾ വീണ്ടും ഉപയോഗിക്കരുത്. മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയെ സമീപിക്കണം. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് വരുന്നവരും ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.