10 സ്ഥാപനങ്ങൾ അതിസുരക്ഷാപ്രധാനം; -ആഭ്യന്തര മന്ത്രാലയം, ഒരു സ്ഥാപനം കേരളത്തിൽ
text_fieldsന്യൂഡൽഹി: കേരളമടക്കം ആറു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 10 സ്ഥാപനങ്ങൾ അതിസുരക്ഷാപ്രാധാന്യമുള്ളവയാണെന്നും അവിടങ്ങളിലേക്ക് പൊതുജനങ്ങളെ അടുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണിത്.
ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എന്തു വിവരവും ശത്രുക്കൾ ഉപയോഗപ്പെടുത്തിയേക്കാം എന്നതിനാലാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, സ്ഥാപനങ്ങൾ ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരളത്തെ കൂടാതെ തെലങ്കാന, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും അന്തമാൻ-നികോബാർ ദ്വീപുകളിലുമായാണ് 10 സ്ഥാപനങ്ങൾ. രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ രണ്ടു വീതവും ബാക്കിയിടങ്ങളിൽ ഓരോ സ്ഥാപനവുമാണ് പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.