Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 4:59 PM IST Updated On
date_range 23 Aug 2022 4:59 PM ISTയൂനിഫോം ധരിക്കാത്തതിന് ദലിത് പെൺകുട്ടിക്ക് മർദനവും ജാതി അധിക്ഷേപവും
text_fieldsbookmark_border
ലഖ്നോ: യൂനിഫോം ധരിച്ചെത്താത്തതിന്‍റെ പേരിൽ ദലിത് പെൺകുട്ടിയെ മർദിക്കുകയും ജാതി അധിക്ഷേപവും നടത്തി സ്കൂളിൽനിന്ന് പുറത്താക്കി. ഉത്തർ പ്രദേശിലെ ഭദേഹിയിലാണ് സംഭവം.
എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മർദനത്തിനിരയായതെന്ന് ചൗരി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശങ്കർ യാദവ് പറഞ്ഞു. മുൻ ഗ്രാമത്തലവനായിരുന്ന മനോജ് കുമാർ ദുബെ ആണ് പെൺകുട്ടിയെ ആക്രമിച്ചത്.
ഇയാൾ സ്കൂളിലെ അധ്യാപകനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അല്ല. പക്ഷേ, എന്നും സ്കൂളിലെത്തുന്ന ഇയാൾ അധ്യാപകരോടും വിദ്യാർഥികളോടും മോശമായി പെരുമാറാറുണ്ടെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ മുങ്ങിയ ഇയാളെ കണ്ടെത്താനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story