പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പൊലീസുകാരും മാധ്യമപ്രവർത്തകരും പ്രതിപ്പട്ടികയിൽ
text_fieldsഭുവനേശ്വർ: ഒഡീഷയിൽ പൊലീസുകാരും മാധ്യമപ്രവർത്തകരും ഉൾപെടെ എട്ടുപേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇരയുടെ മാതാവിെൻറ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് കമീഷണർ അറിയിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായി തെൻറ മകൾ സ്ഥിരമായി ബലാത്സംഗത്തിനിരയാക്കപ്പെട്ടതായി ആഗസ്റ്റ് 30നാണ് മാതാവ് ഭുവനേശ്വറിലെ മഹിള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
രണ്ട് മാധ്യമപ്രവർത്തകർ, രണ്ട് സെക്യൂരിറ്റി ജീവനക്കാർ, പൊലീസ് ഓഫിസർ, അദ്ദേഹത്തിെൻറ കൂട്ടാളി എന്നിവരാണ് തെൻറ മകളെ ഉപദ്രവിച്ചതെന്നാണ് മാതാവ് പരാതിപ്പെട്ടത്.
ഇൻേഫാസിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുടുംബസമേതമാണ് പെൺകുട്ടി താമസിക്കുന്നത്. കോവിഡ് ഡ്യൂട്ടിക്കായി രണ്ട് മാസം മുമ്പ് നഗരത്തിലെത്തിയ പൊലീസുകാരനെതിരെയാണ് പരാതി. പ്രാദേശിക ടി.വി ചാനലിലെ ജീവനക്കാരാണ് പ്രതികളിൽ ഉൾപെട്ടതെന്നാണ് സൂചന.
ഒറ്റപ്പെട്ട പ്രദേശത്ത് വെച്ച് പെൺകുട്ടിയെ തോക്ക് ചൂണ്ടിയാണ് ബലാത്സംഗത്തിനിരയാക്കിയത്. പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പ്രതികളുടെ ഭീഷണിയെത്തുടർന്ന് പെൺകുട്ടിയൊന്നും തുറന്നുപറഞ്ഞില്ലെന്നും വിഷാദത്തിലേക്ക് കൂപ്പുകുത്തിയെന്നും അമ്മ പറഞ്ഞു.
കൗൺസലിങ്ങിന് വിധേയമാക്കിയതിനെത്തുടർന്നാണ് പെൺകുട്ടി സംഭവം പുറത്തു പറഞ്ഞത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഭുവനേശ്വർ ഡി.സി.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.