Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ടംഗ സംഘം വീട്ടിൽ കയറി തീകൊളുത്തി കൊന്നു; മുൻവൈരാഗ്യമെന്ന് കുടുംബം

text_fields
bookmark_border
Fire
cancel
camera_alt

Representational Image

ലഖ്നോ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എട്ടംഗ സംഘം തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ സംശയിക്കുന്ന എട്ട് പേരുടെ പേരുകളും നൽകിയിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് താനുമായി വൈരാഗ്യമുണ്ടെന്നും കൊലപാതകത്തിന് പിന്നിൽ അവരാകാമെന്നും കുടുംബം ആരോപിച്ചു.

കൃത്യം നടക്കുന്ന സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നുവെന്നും പിതാവ് പറഞ്ഞു. അതേസമയം പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുട്ടി ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തുന്നതെന്നും അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMinor girl attackedUttar Pradesh
News Summary - Minor girl burnt to death in UP, family says old rivalry
Next Story