കൂട്ട ബലാത്സംഗത്തിനിരയായ ബാലികയെ മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു
text_fieldsപട്ന: സ്ത്രീകളുടെയും കുട്ടികളുടെയും പേടിസ്വപ്നമായി മാറുകയാണോ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ? ദിനംപ്രതിയെന്നോണം പുറത്തുവരുന്ന നടുക്കുന്ന വാർത്തകൾ പറയുന്നത് അതാ ണ്. ബിഹാറിലെ ഗയ ജില്ലയിലെ മസൗന്ധ ഗ്രാമത്തിൽ കൂട്ട ബലാത്സംഗത്തിനിരയായ ബാലികക്കുമേ ൽ ശിക്ഷ നടപ്പാക്കിയ ഗ്രാമപഞ്ചായത്തിെൻറ ക്രൂരതയാണ് ഏറ്റവുമൊടുവിലത്തേത്. പഞ്ച ായത്ത് ചേർന്ന് കുട്ടിയെ തലമൊട്ടയടിച്ച് തെരുവിലൂടെ നടത്തിക്കുകയായിരുന്നു. സംഭവത്തിൽ ആദ്യം അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസിന് സമ്മർദത്തിനൊടുവിൽ ആറുപേരെ പിടികൂടേണ്ടിവന്നു.
ആഗസ്റ്റ് 14ന് വൈകീട്ടാണ് നടുക്കുന്ന സംഭവപരമ്പരകളുടെ തുടക്കം. പെൺകുട്ടിയെ ഒരുപറ്റം പേർ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലമായി പ്രാദേശിക പഞ്ചായത്ത് കെട്ടിടത്തിെൻറ ടെറസിനു മുകളിൽ കൊണ്ടുപോയി ബോധം നശിക്കുന്നതുവരെ ആറുപേർ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. പിറ്റേദിവസം ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ഗ്രാമീണൻ വിവരം പെൺകുട്ടിയുടെ കുടുംബത്തെ അറിയിക്കുകയായിരുന്നു.
സംഭവം ഗ്രാമപഞ്ചായത്തിെൻറ പരിഗണനയിൽ വന്നപ്പോൾ ഇരയെ സഹായിക്കുന്നതിനു പകരം ശിക്ഷിക്കാൻ ഉത്തരവിടുകയായിരുന്നു. തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച് ക്രൂരമായ ശിക്ഷ നടപ്പാക്കി. ഇതെല്ലാം അരങ്ങേറി 11 ദിവസത്തിനുശേഷമാണ് വനിത പൊലീസ് സ്റ്റേഷൻ കേസെടുക്കാൻ തയാറായത്. പെൺകുട്ടിയുടെ മാതാവ് മുതിർന്ന ജില്ല പൊലീസ് മേധാവികളെ കണ്ടതിനെ തുടർന്നാണ് പ്രതികളെ പിടികൂടാൻ നടപടിയുണ്ടായത്.
ഇതുവരെ ആറുപേരെ കസ്റ്റഡിയിലെടുത്തതായി വനിത സ്റ്റേഷൻ ഓഫിസർ നിരഞ്ജൻ കുമാരി പറഞ്ഞു. പെൺകുട്ടിക്ക് ശിക്ഷ വിധിച്ച പഞ്ചായത്തിലെ അംഗങ്ങൾ ആണ് ഇതിലെ അഞ്ചുപേർ. ഇവർക്കെതിരെ പോക്സോ വകുപ്പും ചുമത്തി. കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ആറുപേരിൽ ഒരാളായ ദേവ്ലാൽ ആണ് അറസ്റ്റിലായ മറ്റൊരാൾ. മറ്റു പ്രതികളെ തിരിച്ചറിയാൻ കുട്ടിക്കായില്ലെന്ന് മോഹൻപുർ പൊലീസ് സ്റ്റേഷൻ ഓഫിസർ രവിഭൂഷൺ അറിയിച്ചു. സംഭവത്തിൽ സ്വമേധയാ കേെസടുത്ത ബിഹാർ വനിത കമീഷൻ അധ്യക്ഷ ദിൽമണി മിശ്ര ഗയ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സെപ്റ്റംബർ രണ്ടിന് മുഴുവൻ പഞ്ചായത്തംഗങ്ങളെയും കമീഷനു മുമ്പാകെ ഹാജരാക്കാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.