രാജസ്ഥാനിൽ 16കാരിയെ കൂട്ടാബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു; സ്വകാര്യ ഭാഗങ്ങളിൽ ആയുധങ്ങൾ കൊണ്ട് പരിക്കേൽപിച്ചു
text_fieldsരാജസ്ഥാനിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം തിജാര മേൽപ്പാലത്തിന് താഴെ നിന്നാണ് രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അപകടനില തരണം ചെയ്തതായും രാജസ്ഥാൻ മന്ത്രി പർസാദി ലാൽ മീണ അറിയിച്ചു. അതേസമയം പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മൂർച്ചയേറിയ വസ്തുക്കൾ കൊണ്ട് പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും, ആന്തരികവായവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായും ജയ്പൂർ ജെ.കെ ലോൺ ആശുപത്രി അധികൃതർ വെളിപ്പെടുത്തി. പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
കേസിന്റെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പെവലീസ് അറിയിച്ചു. കൃത്യം നടന്ന് 25 കിലോമീറ്റർ ചുറ്റളവിലെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ചുവെന്നും, തെളിവുകൾ കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം, പ്രതികളെ എത്രയും വേഗം നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്നും, ശിക്ഷ ഉറപ്പാക്കുമെന്നും മീണ പറഞ്ഞു. ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ ആറ് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഒരു ലക്ഷം രൂപ വനിതാ ശിശു വികസന മന്ത്രാലയവുമാണ് കൈമാറുക. സാമൂഹിക നീതി മന്ത്രി ടിക്കാറാം ജൂലി 3.5 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാത്തതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. യു.പിയിലാണ് സംഭവം നടന്നതെങ്കിൽ പ്രിയങ്ക ഗാന്ധി പ്രതിഷേധവുമായി രംഗത്തെത്തിയേനെ. ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന ക്രൂരകൃത്യമായതിനാൽ കോൺഗ്രസ് മനഃപൂർവം മൗനം പാലിക്കുകയാണെന്നും ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനെവാല ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.