സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയ 15കാരിയെ, പഞ്ചായത്തിെൻറ നിർദേശ പ്രകാരം ഒന്നരലക്ഷത്തിന് 35കാരന് വിറ്റു
text_fieldsഭോപാൽ: മധ്യപ്രദേശിൽ സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയ 15കാരിയെ വീട്ടുകാർ ഒന്നരലക്ഷം രൂപക്ക് 35കാരന് വിറ്റു. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ധർമപുരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കഴിഞ്ഞയാഴ്ച സഹോദരി ഭർത്താവിനൊപ്പം 15കാരി ഗുജറാത്തിലേക്ക് പോയിരുന്നു. 15കാരി സഹോദരി ഭർത്താവിനൊപ്പം ഒളിച്ചോടിയതോടെ ഗ്രാമത്തിൽ പഞ്ചായത്ത് വിളിച്ചുചേർക്കുകയായിരുന്നു.
യോഗത്തിൽ മൂത്ത സഹോദരി തെൻറ ഭർത്താവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ഇതോടെ പഞ്ചായത്തിൽനിന്നുള്ള നിർദേശ പ്രകാരം പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ 15കാരിയെ മന്നവർ സ്വദേശിയായ 35കാരന് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായും ജില്ല ചൈൽഡ്ലൈൻ അംഗമായ പങ്കജ് ജെയിൻ പറഞ്ഞു.
ഇയാളുമായി കുടുംബം ഒന്നരലക്ഷത്തിെൻറ കരാർ ഉറപ്പിച്ചിരുന്നു. ആദ്യ ഘഡുവായി 5000 രൂപ പഞ്ചായത്ത് തലവന് കൈമാറുകയും ചെയ്തു. 5000 രൂപ സമൂഹ വിരുന്ന് ഒരുക്കുന്നതിനായും മാറ്റിവെച്ചു. പെൺകുട്ടിയുടെ കുടുംബത്തിനും കുറച്ച് പണം കൈമാറിയിരുന്നതായി ജില്ല പൊലീസ് സൂപ്രണ്ട് ആദിത്യ പ്രതാപ് സിങ് പറഞ്ഞു.
പെൺകുട്ടിയെ ജില്ല ശിശുക്ഷേമ പ്രവർത്തകർ രക്ഷപ്പെടുത്തി കൗൺസലിങ്ങിന് വിധേയമാക്കി. കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പെൺകുട്ടിക്ക് തുടർന്ന് പഠിക്കാനാണ് ആഗ്രഹമെന്നും കൂടാതെ സഹോദരി ഭർത്താവിനൊപ്പം ജീവിക്കണമെന്നും പറഞ്ഞതായി ശിശുക്ഷേമ സമിതി പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.