Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂനപക്ഷങ്ങൾ...

ന്യൂനപക്ഷങ്ങൾ നേരിടുന്നത്​ വംശഹത്യക്ക്​ സമാനമായ പീഡനം -കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ഇ.ടി ബഷീർ

text_fields
bookmark_border
ന്യൂനപക്ഷങ്ങൾ നേരിടുന്നത്​ വംശഹത്യക്ക്​ സമാനമായ പീഡനം -കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ഇ.ടി ബഷീർ
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നരകതുല്യമായ അതിക്രമങ്ങൾ വംശഹത്യക്ക് സമാനമാണെന്ന്​ മുസ്‌ലിം ലീഗ് പാർലിമെന്‍ററി പാർട്ടി നേതാവ്​ ഇ. ടി. മുഹമ്മദ് ബഷീർ. കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ബഷീർ ഇക്കാര്യം പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾ വർഷകാല സമ്മേളനത്തിൽ സമഗ്രമായി ചർച്ച ചെയ്യണമെന്ന്​ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി അടക്കമുള്ളവരോട്​ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്നം ന്യൂനപക്ഷ വിഷയമായല്ല, രാജ്യത്തിന്‍റെ മൊത്തം പ്രശ്നമായി കാണണം. അന്താരാഷ്ട്ര സമൂഹം പോലും ഈ അതിക്രമങ്ങളിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയത് രാജ്യത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. നിരപരാധികളുടെ ജീവനും സ്വത്തിനും നേരെ ബുൾഡോസർ നീങ്ങുന്നത് ഞെട്ടിക്കുന്നതാണ്​. ഇന്ത്യയിലെ പ്രമുഖരായ ചിന്തകന്മാരും ബുദ്ധിജീവികളും പത്രപ്രവർത്തകരും കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തപെട്ട് ജയിലിലടക്കപ്പെട്ടിരിക്കുകയാണ്​. എതിർ ശബ്ദങ്ങളെ മൂടി കെട്ടാനുള്ള സർക്കാറിന്‍റെ ആഗ്രഹം കൊണ്ടാണത്​.

വളർന്നുവരുന്ന തലമുറ എത്രയോ വലിയ സമ്പാദ്യങ്ങൾ ആണ്. നല്ല വിദ്യാഭ്യാസവും നന്മയുടെ സന്ദേശവും ആണ് അവർക്ക് നൽകേണ്ടത്. അതിനു പകരം വിദ്യാഭ്യാസ മേഖലയെ അടിമുടി വർഗീയ വൽക്കരിക്കുന്ന അപകടകരമായ നീക്കം ഇന്ത്യയിൽ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഇത്തരം വിഷയങ്ങളിൽ പാർലമെന്‍റ്​ ചർച്ചകൾ ഫലപ്രദമാക്കണമെന്നും ഇ.ടി. ബഷീർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ET Muhammed Basheer
News Summary - Minorities face Genocide-like persecution says et muhammed basheer
Next Story