ന്യൂനപക്ഷ സ്കോളർഷിപ് മാനദണ്ഡം മാറ്റിയിട്ടില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: ന്യൂനപക്ഷസമുദായത്തിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ നൽകി വരുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകളുടെ എണ്ണം അതത് സംസ്ഥാനങ്ങളിലെ 2011 സെൻസസ് പ്രകാരമുള്ള മൊത്തം ന്യൂനപക്ഷ ജനസംഖ്യക്ക് ആനുപാതികമായാണ് നിശ്ചയിക്കുന്നതെന്നും അതിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ലോക്സഭയിൽ അറിയിച്ചു.
സ്കോളർഷിപ്പുകളുടെ എണ്ണം, പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികളുടെ അനുപാതം (ഗ്രോസ് എൻറോൾമെൻറ് റേഷ്യോ)അടിസ്ഥാനമാക്കി പുനർ നിർണയിക്കണം എന്ന കേരളത്തിെൻറ ആവശ്യം പരിഗണനയിലുണ്ടോ എന്ന എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
2020-21 വർഷത്തിൽ കേരളത്തിൽ ആകെ 6,96,848 വിദ്യാർഥികൾക്ക് സ്കോളർഷിപ് തുകയായി 186.91 കോടി രൂപ വിതരണം ചെയ്തെന്നും ഈ വർഷത്തെ വിതരണം ആരംഭിച്ചിട്ടേയുള്ളൂ എന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.