ന്യൂനപക്ഷ ക്ഷേമ പദ്ധതി വിധി; സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈകോടതി വിധിയിൽ സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഹൈകോടതി വിധിക്ക് ശേഷമുണ്ടായ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. വെള്ളിയാഴ്ച വൈകിട്ടാണ് യോഗം.
കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും യോഗം നടക്കുക. വിധിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ നടപടി എടുക്കൂ എന്ന് മുഖ്യമന്ത്രി പിണറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയത്തിൽ ആരോപണവും പ്രത്യാരോപണവുമായി യു.ഡി.എഫും എൽ.ഡി.എഫും രംഗത്തെത്തിയിരുന്നു. എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എൽ അടക്കമുള്ളവരും വിധിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കോടതി വിധി, സംവരണം ,ന്യൂനപക്ഷ ക്ഷേമപദ്ധതികൾ എന്നീ വിഷയങ്ങളിൽ മുസ്‌ലിം സംഘടനാ നേതാക്കൾ സംയുക്തമായി മുഖ്യമന്ത്രിക്ക് നിവേദനമയച്ചിരുന്നു. കേരള ഹൈക്കോടതിയുടെ 80:20 കോടിതി വിധി ദുർബലപ്പെടുത്തുന്നതിനാവശ്യമായ നിയമനടപടികൾ സ്വീകരിക്കുക, മുസ്‌ലിം സമുദായത്തിന് ലഭിക്കേണ്ട 100% ആനുകൂല്യങ്ങളും ലഭിക്കാൻ നടപടി സ്വീകരിക്കുക, മദ്രസ അധ്യാപകർക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സർക്കാർ വിതരണം ചെയ്യുന്നു എന്നത് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക. വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് മുസ്‌ലിം സംഘടനകൾ ഉന്നയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.