മിറാഷ് അപകടം: വി.കെ. സിങ്ങിനെ തള്ളി എച്ച്.എ.എൽ
text_fieldsബംഗളൂരു: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിറാഷ്-2000 യുദ്ധവിമാനം തകർന്ന സംഭവ ത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിെൻറ പ്രസ്താവനയെ തള്ളി എച്ച്.എ.എൽ. മാധ്യ മങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെയല്ല അപകടമുണ്ടായതെന്നും ശരിയായ കാര്യങ്ങൾ അറിയ ാതെ മാധ്യമങ്ങളും മറ്റുള്ളവരും എച്ച്.എ.എല്ലിനെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും എച്ച്.എ.എൽ ചെയർമാൻ ആർ. മാധവൻ പറഞ്ഞു. എച്ച്.എ.എല്ലിെൻറ ശേഷിയിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. ആർക്കും തങ്ങളെ വിമർശിക്കാം. മിറാഷ് അപകടത്തിൽ പലതരം റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ ഒന്നും പറയേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്ത് റഫാൽ കരാർ എച്ച്.എ.എല്ലിന് ലഭിച്ചില്ലെന്ന് പറയുമ്പോൾ മറുഭാഗത്ത് റൺവേയിൽ വിമാനം തകർന്നുവീഴുകയാണെന്നും ഇതാണോ അവരുടെ ശേഷിയെന്നുമായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിെൻറ പ്രസ്താവന. വ്യോമസേനയുടെ രണ്ട് പൈലറ്റുമാരാണ് അപകടത്തിൽ മരിച്ചതെന്നും മൂന്നര വർഷത്തിലധികം പഴക്കമുള്ളതാണ് എച്ച്.എ.എല്ലിെൻറ പദ്ധതികളെന്നും വി.കെ. സിങ് വിമർശിച്ചിരുന്നു.
ഈ മാസം ആദ്യമാണ് പരിശീലന പറക്കലിനിടെ ബംഗളൂരു എച്ച്.എ.എൽ എയർപോർട്ടിൽ മിറാഷ്-2000 തകർന്ന് രണ്ടു വ്യോമസേന പൈലറ്റുമാർ മരിച്ചത്. ഫ്രഞ്ച് കമ്പനിയായ ദസോ നിർമിച്ച മിറാഷ് എച്ച്.എ.എൽ ആയിരുന്നു നവീകരിച്ചത്. അതേസമയം, റഫാൽ യുദ്ധവിമാന കരാറിലോ അതുമായി ബന്ധപ്പെട്ട വിവാദങ്ങളിലോ എച്ച്.എ.എല്ലിന് താൽപര്യമില്ലെന്നും തങ്ങളുടെ പ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആർ. മാധവൻ പറഞ്ഞു.
നിലവിൽ റഫാൽ യുദ്ധവിമാനം നേരിട്ട് വാങ്ങാനാണ് കരാറായിരിക്കുന്നത്. അതിൽ നിർമാണം ഉൾപ്പെടാത്തതിനാൽതന്നെ റഫാൽ പദ്ധതിയിൽ എച്ച്.എ.എല്ലിന് താൽപര്യമില്ല. നേരിട്ട് യുദ്ധവിമാനം വാങ്ങുകയെന്നത് സർക്കാർ തീരുമാനമാണ്.
എച്ച്.എ.എല്ലിനെ ആരും അവഗണിച്ചിട്ടില്ല. എച്ച്.എ.എല്ലിെൻറ സാമ്പത്തിക സ്ഥിതി സ്ഥിരതയുള്ളതാണെന്നും ലാഭം വർധിച്ചുവരുകയാണെന്നും മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയിൽനിന്നുള്ള തുക ലഭിക്കാൻ വൈകിയതിനാൽ ഹ്രസ്വകാല വായ്പ എടുക്കേണ്ടിവന്നിരുന്നുവെന്നും ഇപ്പോൾ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും എച്ച്.എ.എൽ ഫിനാൻസ് ഡയറക്ടർ സി. ആനന്ത്കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.