20 മാസത്തിനുശേഷം ഹുർറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസിന് മോചനം
text_fieldsശ്രീനഗർ: ഹുർറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിനെ 20 മാസത്തിനുശേഷം വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചു. ശ്രീനഗറിലെ ഹസ്റത്ബാൽ മേഖലയിലുള്ള വീട്ടിൽനിന്ന് ചൊവ്വാഴ്ച മുതൽ പുറത്തു പോകാൻ അദ്ദേഹത്തിന് അനുവാദം ലഭിച്ചിട്ടുണ്ട്.
അതേസമയം, മോചനവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഹുർറിയത് വക്താവ് പറഞ്ഞു. നിയന്ത്രണരേഖയിൽ ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽവന്ന സാഹചര്യത്തിൽ കൂടിയാണ് മിർവായിസിെൻറ മോചനമെന്നാണ് കരുതുന്നത്.
കേന്ദ്ര സർക്കാർ 370ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയതിെൻറ തലേ ദിവസമായ 2019 ആഗസ്റ്റ് നാലുമുതലാണ് മിർവായിസിനെ വീട്ടു തടങ്കലിലാക്കിയത്. നടപടിയെ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.