താണ്ഡവിന് പിന്നാലെ മിർസാപൂരിനെതിരെയും പരാതി; യു.പിയുടെ പേരിനെ കളങ്കപ്പെടുത്തിയെന്ന്
text_fieldsന്യൂഡൽഹി: ആമസോൺ വെബ് സീരീസായ താണ്ഡവിന് പിന്നാലെ മിർസാപൂരിനെതിരെയും പരാതി. ഉത്തർപ്രദേശിന്‍റെ പേരിനെ കളങ്കപ്പെടുത്തുന്നതെന്നാണ് ആരോപണം.
യു.പി മിർസാപൂർ സ്വദേശിയുടെ പരാതിയിൽ സുപ്രീംകോടതി 'മിർസാപൂർ' അണിയറ പ്രവർത്തകർക്കും ആമസോൺ പ്രൈം വിഡിയോക്കും നോട്ടീസ് അയച്ചു.
മിർസാപൂരിനെ തെറ്റായ രീതിയിലാണ് വെബ് സീരീസിൽ ചിത്രീകരിക്കുന്നതിനും രണ്ടാം സീസണിലാണ് ഇതെന്നും പരാതിയിൽ പറയുന്നു. മിർസാപൂർ നഗരത്തെ ഭീകരതയുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും ഉറവിടമായാണ് ചിത്രീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
താണ്ഡവിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് മിർസാപൂരിനെതിരെയും ആരോപണം. താണ്ഡവ് വെബ് സീരീസിൽ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്നായിരുന്നു പരാതി. തുടർന്ന് വാർത്താ വിക്ഷേപണ മന്ത്രാലയവും ആമസോൺ പ്രൈമും അണിയറ പ്രവർത്തകരും ചേർന്ന യോഗത്തിൽ വിവാദ ഭാഗങ്ങൾ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.