162 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം: ന്യൂ ഇന്ത്യ അഷ്വറൻസ് മുൻ മാനേജർ ആനന്ദ് മിത്തലിന് നാല് വർഷം തടവ്
text_fieldsമുംബൈ: 162 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ന്യൂ ഇന്ത്യ അഷ്വറൻസ് മുൻ ജനറൽ മാനേജർ ഡോ. ആനന്ദ് മിത്തലിന് പ്രത്യേക സി.ബി.ഐ കോടതി നാല് വർഷം തടവ് ശിക്ഷ വിധിച്ചു.
പ്രസ്തുത അക്കൗണ്ടിലെ 1.30 കോടി രൂപ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 2016 സെപ്റ്റംബറിലാണ് സി.ബി.ഐ മിത്തലിനെതിരെ അഴിമതിക്കുറ്റം ചുമത്തിയത്. പ്രോസിക്യൂഷൻ കേസ് പ്രകാരം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഉപസ്ഥാപനമായ നൈജീരിയയിലെ എം.എസ് പ്രസ്റ്റീജ് അഷ്വറൻസ് ലാഗോസിന്റെ എം.ഡിയായി മിത്തലിനെ നിയോഗിച്ചിരുന്നു.
2010 മാർച്ച് മൂന്നു മുതൽ 2014 ഡിസംബർ 12 വരെയുള്ള ഭരണകാലത്ത് അദ്ദേഹം സ്ഥാപനത്തിൽ നിന്ന് അനർഹമായി വൻ തോതിലുള്ള ഫണ്ട് സ്വീകരിക്കുകയും ചെയ്തു.
ഡയറക്ടർ ബോർഡിന്റെ അംഗീകാരമില്ലാതെയാണ് തുക പിൻവലിച്ചതെന്നും സ്വീകരിച്ചതെന്നും സി.ബി.ഐ വ്യക്തമാക്കി. എന്നാൽ ബോർഡ് തുക അനുവദിച്ചതായി ഡോ. മിത്തൽ അവകാശപ്പെട്ടു. 2014 ഒക്‌ടോബർ 29-ന് നടന്ന യോഗത്തിൻ്റെ മിനിറ്റ്സുകളും അനുബന്ധ രേഖകളും സി.ബി.ഐ കണ്ടെടുത്തു. എന്നാൽ പിൻവലിച്ച തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ബോർഡ് അംഗീകരിച്ചതെന്ന് സി.ബി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.