ഗോതമ്പിൽ പൊതിഞ്ഞ സ്ഫോടകവസ്തു കഴിച്ച ഗർഭിണിയായ പശുവിെൻറ വായ് തകർന്നു
text_fieldsധരംശാല: ഹിമാചലിൽ പടക്കം നിറച്ചിരുന്ന ഗോതമ്പ് കഴിച്ച ഗർഭിണിയായ പശുവിന് വായ് തകർന്ന് ഗുരുതര പരിക്ക്. ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ പ്രദേശത്ത് മേയ് 26നാണ് അപകടം. സ്ഫോടകവസ്തു നിറച്ച തേങ്ങ കഴിച്ച് പരിക്കേറ്റ ആന ചരിഞ്ഞതിന് പിന്നാലെയാണ് സംഭവം. ആനയുടെ കൊലപാതകം ദേശീയ തലത്തിൽ കേരളത്തിനെതിരായി പ്രചാരണമായി ഉപയോഗിച്ചിരുന്നു.
ഗോതമ്പിൽ പൊതിഞ്ഞുനൽകിയ പടക്കമാണ് അപകടത്തിനിടയാക്കിയത്. വായിൽനിന്ന് ചോരയൊലിച്ച് നിൽക്കുന്ന പശുവിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പശുവിെൻറ ഉടമസ്ഥൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പശു എട്ടുമാസം ഗർഭിണിയാണെന്ന് ഉടമസ്ഥൻ പറഞ്ഞു.
സ്ഫോടകവസ്തു നിറച്ച ഗോതമ്പ് കഴിച്ച് പശുവിന് പരിക്കേറ്റ സംഭവത്തിൽ മേയ് 26 ന് തന്നെ കേസ് രജിസ്റ്റർ ചെയ്തതായി ബിലാസ്പൂർ പൊലീസ് സൂപ്രണ്ട് ദിവാകർ ശർമ പറഞ്ഞു. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വന്യമൃഗങ്ങളെ തുരത്തുന്നതിനായി ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കളിൽ സ്ഫോടക വസ്തു നിറച്ചുനൽകുന്നത് പ്രദേശത്ത് വ്യപകമാണെന്നും എന്നാൽ പലപ്പോഴും അപകടത്തിൽപ്പെടുന്നത് വളർത്തു മൃഗങ്ങളായിരിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.