ലഖിംപുർ ഖേരി കർഷകക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി
text_fieldsന്യൂഡൽഹി: ലഖിംപുർ ഖേരി കർഷകക്കൊലക്കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര ഹാജരായി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. തുടർന്നാണ് ക്രൈബ്രാഞ്ച് ഓഫിസിൽ ഇദ്ദേഹം ഹാജരായത്.
ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. 10. 37ഓടെ ആശിഷ് മിശ്ര ഹാജരായി. എ.ജി., ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുക. മാധ്യമങ്ങൾക്ക് മുഖം തരാതെ ഓഫിസിനകത്തേക്ക് ആശിഷ് മിശ്ര അകത്തുകയറുകയായിരുന്നു.
കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ലഖിംപൂര്‍ ഖേരിയില്‍ വാഹനം ഇടിച്ചുകയറി കര്‍ഷകര്‍ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.