പൗരത്വ ബിൽ സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു- മോദി
text_fieldsഗുവഹാത്തി: രാഷ്ട്രീയ നേട്ടത്തിനും വോട്ട് ബാങ്കിനുമായി അസമിലെ ജനങ്ങളുടെ വികാരങ്ങൾ ഉപയോഗിക്കുന്നത് നിർത്തൂവ െന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാൻ അവരോടു യുദ്ധം ചെയ്യും. അസമിനെ സംരക്ഷിക്കേണ്ടതുണ്ട്. വിഭജനം കാലം മുതൽ ന്യ ൂനപക്ഷ സമുദായങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു. അവർക്ക് അഭയം നൽകൽ ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. പൗരത്വ ഭേദഗതി ബി ല്ലിലൂടെ നിങ്ങളുടെ സംസ്ഥാനത്തിന് ദോഷം ഉണ്ടാകില്ലെന്ന് ഞാൻ വടക്കുകിഴക്കൻ ജനതക്ക് ഉറപ്പുനൽകുന്നു. ഗുവാഹത്തിയ ിൽ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പാർലമെന്റിൽ ഞങ്ങൾക്കെതിരെ പോരാടുന്നവർ ഡൽഹിയിലെ എ.സി. മുറികളിൽ ഇരുന്ന് ബിൽ സംബന്ധിച്ച തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. എന്നാൽ അസമടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്കാരവും വിഭവങ്ങളും സംരക്ഷിക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. സ്വന്തം വീടുകളിൽ നിന്നും പുറത്ത് പോകാൻ നിർബന്ധിതരായവരുടെ വേദന താൻ മനസിലാക്കുന്നു.
സമീപകാല ബജറ്റിൽ ഞങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി 21 ശതമാനത്തിൽ കൂടുതൽ തുക നൽകി. ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കാണിക്കുന്നു. മുൻ സർക്കാർ അസമിലെ വികസനത്തെ മറക്കുകയായിരുന്നു. ഭാരത് രത്ന അവാർഡ് ലഭിച്ചപ്പോൾ ഭൂപൻ ഹസാരിക ജീവിച്ചിരുന്നെങ്കിൽ എന്ന് തോന്നി. എന്നാൽ ഇനിയത് സംഭവിക്കില്ല. ആരാണ് ഇതിന് ഉത്തരവാദി എന്ന് നിങ്ങൾ തീരുമാനിക്കണം.
ഒരു മാസത്തിനുള്ളിൽ പ്രധാനമന്ത്രി മൂന്നാം തവണയാണ് അസം സന്ദർശിക്കുന്നത്. മോദിയുടെ സന്ദർശനത്തിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. അസം സെക്രട്ടറിയേറ്റിൽ മുന്നിൽ നഗ്നരായി പ്രതിഷേധക്കാർ പ്രകടനം നടത്തി. ശനിയാഴ്ച മോദിക്ക് നേരെ രണ്ടിടത്ത് കരിങ്കൊടി പ്രയോഗം ഉണ്ടായിരുന്നതിനാൽ സുരക്ഷ കർശനമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.