കശ്മീരി യുവാക്കളെ പാകിസ്താൻ പ്രലോഭിപ്പിക്കുന്നു– ജനറൽ ബിപിൻ റാവത്ത്
text_fieldsന്യൂഡൽഹി: കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് മനംമാറ്റുന്നുവെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. തെറ്റായ സന്ദേശങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ചേർത്തുന്ന കാമ്പയിൻ കശ്മീരിൽ നടക്കുന്നുണ്ട്. മനംമാറിയ യുവാക്കൾ വീണ്ടും സേനക്കു നേരെയുള്ള കല്ലേറ് തുടങ്ങിയിട്ടുണ്ടെന്നും ജനറൽ റാവത്ത് പറഞ്ഞു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ പരേഡ് ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഡിയോ, പ്രസംഗങ്ങൾ, സന്ദേശങ്ങൾ തുടങ്ങിയ വഴി തെറ്റായ പ്രചരണം നടത്തി പാകിസ്താൻ കശ്മീരിലെ യുവാക്കളെ പ്രലോഭിപ്പിച്ച് തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തീവ്രവാദത്തിനെതിരെ പേരാടാൻ പുതിയ സേങ്കതങ്ങൾ തേടേണ്ടത് അത്യാവശ്യമാണ്. നുഴഞ്ഞുകയറ്റക്കാർക്കു മുേമ്പ സൈന്യം ചിന്തിച്ചു തുടങ്ങണം. തീവ്രവാദത്തിനെതിരെ നവീന സാേങ്കതികവിദ്യകൾ പ്രയോഗിക്കേണ്ടത് അനിവാര്യമാണ്. അതിനൂതന സാേങ്കതിക വിദ്യകൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.