മിസ്ഡ് കാളിൽ ഗ്യാസ് ബുക്കിങ്ങുമായി ഇൻഡേൻ
text_fieldsന്യൂഡൽഹി: ഇൻഡേൻ ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി ഫോൺ വിളിച്ച് മറുപടിയും നടപടിക്രമങ്ങളും കേട്ട് ബോറടിക്കേണ്ട. 8454955555 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ മാത്രം മതി. ഭുവനേശ്വറിൽ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പദ്ധതിക്ക് തുടക്കംകുറിച്ചു. 'ഡിജിറ്റൽ ഇന്ത്യ'യുടെ വിജയത്തിന്റെ ഒരു ഉദാഹരണമാണിതെന്ന് മന്ത്രി പറഞ്ഞു.
കാൾചാർജില്ലാതെ ഗ്യാസ് ബുക്ക് ചെയ്യാമെന്നതാണ് ഇതിെൻറ പ്രത്യേകത. പൗരന്മാർക്ക് ജീവിതസൗകര്യം എളുപ്പമാക്കുന്നതിനുള്ള ചുവടുവെപ്പാണെന്നും കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചു. പുതിയ കണക്ഷനുള്ള മിസ്ഡ് കോൾ സേവനം ഉടൻ തന്നെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പ്രീമിയം ബ്രാൻഡ് പെട്രോളായ എക്സ്.പി 100ഉം ചടങ്ങിൽ മന്ത്രി പുറത്തിറക്കി. ഭുവനേശ്വറിനു പുറമെ ഇന്ദോർ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എക്സ്.പി 100 ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.