Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതായ പെൺകുട്ടി...

കാണാതായ പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി; കൂട്ട ബലാത്സംഗം നടന്നതായി സംശയം

text_fields
bookmark_border
കാണാതായ പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി; കൂട്ട ബലാത്സംഗം നടന്നതായി സംശയം
cancel

കാണാതായ 15വയസുകാരി പെൺകുട്ടി വീട്ടിൽ മടങ്ങിയെത്തി. പെൺകുട്ടി കൂട്ട ബലാത്സംഗത്തിന്​ ഇരയായതായി സംശയിക്കുന്നതായി പൊലീസ്​ ഉദ്യോഗസ്ഥൻ പറഞ്ഞു. ആഗ്രക്ക്​ സമീപമാണ്​ സംഭവം. വ്യാഴാഴ്ച ഉച്ചക്ക്​ 2.30 ഓടെയാണ്​ ഗ്രാമത്തിൽ ഹോളി ആഘോഷം നടക്കുന്നതിനിടെ പെൺകുട്ടിയെ കാണാതാകുന്നത്​. വീട്ടുകാർ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അജ്ഞാതരായ ആളുകൾക്കെതിരെ ബലാത്സംഗം, പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഹരിപർവത്ത് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ മായങ്ക് തിവാരി പറഞ്ഞു. ‘‘അന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടി ആഗ്രയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് ” -തിവാരി പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെ ഒരു പാല് വ്യാപാരിയാണ് കാട്ടിൽ നിന്ന് റോഡിലൂടെ പെൺകുട്ടി പ്രയാസപ്പെട്ട്​ നടന്നുവരുന്നത്​ കണ്ടത്​. ഇയാൾ പെൺകുട്ടിയെ തിരിച്ചറിയുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു. “അജ്ഞാതരായ ചിലർ അവളെ ഒരു വാഹനത്തിൽ കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. അവളെ ക്രൂരമായി ആക്രമിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. മരിച്ചെന്ന് കരുതി അക്രമികൾ അവളെ ഉപേക്ഷിക്കുകയായിരുന്നു” -പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girlAgragangraped
News Summary - Missing girl, 15, returns home, suspected to be gangraped
Next Story