നേപാളിലെ പർവതനിരകളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ കണ്ടെത്തി, ഗുരുതരാവസ്ഥയിലെന്ന് സഹോദരൻ
text_fieldsകാഠ്മണ്ഡു: നേപാളിലെ അന്നപൂർണ പർവതനിരകളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകനെ രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തി. രാജസ്ഥാൻ കിഷൻഗഢ് സ്വദേശി അനുരാഗ് മാലു എന്ന 34-കാരനെയാണ് നേപാളിലെ പർവതത്തിൽ തിങ്കളാഴ്ച മുതൽ കാണാതായത്. ഇദ്ദേഹത്തെ ജീവനോടെ കണ്ടെത്തിയതായി സഹോദരൻ വ്യക്തമാക്കിയെന്ന് പി.ടി.ഐ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അനുരാഗ് മാലൂവിനെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. -സഹോദരൻ സുധീർ വ്യക്തമാക്കി. ഇപ്പോൾ അനുരാഗിന്റെ ആരോഗ്യം സംബന്ധിച്ചാണ് ശ്രദ്ധ നൽകുന്നതെന്നും സഹോദരൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ പർവതത്തിലെ ക്യാമ്പ് മൂന്നിൽ നിന്ന് ഇറങ്ങവെയാണ് അനുരാഗ് മാലുവിനെ കാണാതായതെന്ന് ട്രെക്കിങ് പര്യവേഷണം നടത്തിയ സെവൻ സമ്മിറ്റ് ട്രെക്‌സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു.6000 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും മൂന്നു ദിവസതെത തിരച്ചിലിനു ശേഷമാണ് കണ്ടെത്താനായത്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 8,000 മീറ്ററിനു മുകളിലുള്ള 14 പർവതങ്ങളും ഏഴ് കൊടുമുടികളും കയറാനുള്ള ദൗത്യത്തിലായിരുന്നു അനുരാഗ് മാലു. സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പർവതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.