Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പൊ​ലീ​സ്​ ക​ഥ​ക​ൾ...

‘പൊ​ലീ​സ്​ ക​ഥ​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു​’

text_fields
bookmark_border
‘പൊ​ലീ​സ്​ ക​ഥ​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു​’
cancel

ന്യൂഡൽഹി:  ദുരൂഹ സാഹചര്യത്തിൽ കാണാതായ വിദ്യാർഥി നജീബ് അഹ്മദിനെക്കുറിച്ച് പൊലീസ് മെനയുന്ന കഥകൾ ഉറവിടം േപാലും അന്വേഷിക്കാതെയാണ് മാധ്യമങ്ങൾ നൽകുന്നതെന്ന് മാതാവ് ഫാത്വിമ നഫീസ്. നജീബ് മുസ്ലിം ആയതുകൊണ്ടാണ് െഎ.എസ് ആയി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നത്. പൊലീസ് നിരവധി കഥകളാണ് ഉണ്ടാക്കിയത്.

കടലാസ് പണികൾ മാത്രമാണ് െപാലീസ് ചെയ്യുന്നതെന്നും നജീബിനെ കണ്ടെത്താനുള്ള ഒന്നും ചെയ്യുന്നില്ലെന്നും ഡൽഹി ഹൈകോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതിൽനിന്ന് ശ്രദ്ധ  തിരിച്ചുവിടാനുള്ള ശ്രമമാണ് പുതിയ െഎ.എസ് കഥകൾക്ക് പിന്നിൽ. നജീബ് െഎ.എസിൽ ചേർന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായുള്ള വാർത്തകളാണ് തെളിവോ വാർത്തയുടെ ഉറവിടം വ്യക്തമാക്കാതെയോ ടൈംസ് ഒാഫ് ഇന്ത്യയടക്കം റിപ്പോർട്ട് ചെയ്തത്. എന്നാൽ, പൊലീസ് ഇത് നിഷേധിച്ച വാർത്ത നൽകിയിട്ടുമില്ല.

വാർത്ത വന്നതോടെ  നജീബ് െഎ.എസിൽ ചേർന്നോ എന്ന സംശയമാണ് ഉയരുന്നത്.  ഇതുതന്നെയാണ് കള്ളക്കഥ സൃഷ്ടിച്ചതിനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും ഫാത്വിമ പറഞ്ഞു.  മകനെ അന്വേഷിച്ച് കെണ്ടത്തുന്നതിന് പകരം തീവ്രവാദിയാക്കാനുള്ള നീക്കത്തിനെതിരെ വിതുമ്പിക്കരഞ്ഞ ഫാത്വിമക്ക് വാർത്ത സമ്മേളനം പൂർത്തിയാക്കാനായില്ല.

ഒരു ഉറവിടവുമില്ലാതെ വ്യക്തിക്ക് നേരെ ഇത്രയും വലിയ ആരോപണം ഉന്നയിക്കുേമ്പാൾ മാധ്യമങ്ങൾ ചെറിയ ധാർമികതയെങ്കിലും പുലർത്തണമെന്ന് ഫാത്വിമയുടെ അഭിഭാഷകൻ സൈദി അലി പറഞ്ഞു.  എസ്.െഎ.ഒ അഖിലേന്ത്യ പ്രസിഡൻറ നഹാസ് മാള,  ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് മോഹിത് കെ. പാെണ്ഡ,  ഷെഹ്ല റാശിദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:najeebjnu studentfatima nafees
News Summary - missing jnu student najeeb mother fatima nafees attack to medias
Next Story