നജീബിെൻറ തിരോധാനം: കോടതിവിധി ഇന്ന്
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി തിങ്കളാഴ്ച വിധിപറഞ്ഞേക്കും. രണ്ടുവർഷം മുമ്പ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിനു പിന്നാലെയാണ് നജീബിനെ കാണാതായത്. ജസ്റ്റിസുമാരായ എസ്. മുരളീധർ, വിനോദ് ഗോയൽ എന്നിവരടങ്ങിയ ബെഞ്ചാണ് നജീബിെൻറ മാതാവ് ഫാത്തിമ നഫീസ നൽകിയ ഹരജി പരിഗണിച്ചത്. കഴിഞ്ഞദിവസം ഹരജിക്കാരിയുടെ വാദങ്ങളുടെ കേസന്വേഷിക്കുന്ന സി.ബി.െഎയുടെ വാദവും കോടതി കേട്ടിരുന്നു. കഴിഞ്ഞവർഷം മേയ് 16 നാണ് സി.ബി.െഎ കേസ് ഏറ്റെടുത്തത്.
2016 ഒക്ടോബർ 15നാണ് ജെ.എൻ.യു കാമ്പസിനോടനുബന്ധിച്ചുള്ള വിദ്യാർഥികളുടെ ഹോസ്റ്റലിൽവെച്ച് നജീബിെന കാണാതായത്. ആദ്യം ഡൽഹി പൊലീസ് അന്വേഷിച്ച കേസ് വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് സി.ബി.െഎ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.