തെരഞ്ഞെടുപ്പ് പ്രസംഗം: ബി.ജെ.പി നേതാവ് മിഥുൻ ചക്രവർത്തിയെ കൊൽക്കത്ത പൊലീസ് ചോദ്യം ചെയ്തു
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പ്രസംഗം നടത്തിയെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തിയെ കൊൽക്കത്ത പൊലീസ് ചോദ്യം ചെയ്തു. വെർച്വലായാണ് ചോദ്യം ചെയ്യൽ നടത്തിയത്. കോടതി അനുമതിയോടെയായിരുന്നു നടപടി. മിഥുൻ ചക്രവർത്തിയുടെ പ്രസംഗം ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങൾക്ക് കാരണമായെന്നാണ് പൊലീസ് വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട കേസിനെതിരെ മിഥുൻ ചക്രവർത്തി കൊൽക്കത്ത ഹെകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈകോടതിയാണ് വെർച്വലായി താരത്തെ ചോദ്യം ചെയ്യാൻ നിർദേശിച്ചത്. സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും അതിൽ ദുരുദ്ദേശമില്ലെന്നുമായിരുന്നു മിഥുൻ ചക്രവർത്തിയുടെ വാദം.
നിങ്ങളെ ഇവിടെ അടിച്ചാൽ മൃതദേഹം ശ്മശാനത്തിലെന്നുമെന്നായിരുന്നു ചക്രവർത്തിയുടെ പരാമർശം. സിനിമയിലെ ഡയലോഗാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മിഥുൻ ചക്രവർത്തി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.