കോവിഡ് വ്യാപനം; മിസോറാമും ലോക്ഡൗണിലേക്ക്
text_fieldsഐസോൾ: കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് മിസോറാമും. മേയ് 10 രാവിലെ നാലുമുതൽ മുതൽ 17ന് രാവിലെ നാലുവരെയാണ് ലോക്ഡൗൺ.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി നൽകും. അതിർത്തി വഴി മാത്രമേ മിസോറാമിൽ പ്രവേശിക്കാവൂവെന്നും നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നും മിസോറാം ചീഫ് സെക്രട്ടറി അറിയിച്ചു.
അന്തർ സംസ്ഥാനയാത്രികർക്ക് 10 ദിവസം നിർബന്ധിത നിരീക്ഷണവും വേണം. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തിയറ്ററുകൾ, ജിമ്മുകൾ, കമ്യൂണിറ്റി ഹാളുകൾ, റസ്റ്ററന്‍റുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ തുടങ്ങിയവക്ക് പ്രവർത്തനാനുമതിയില്ല. മറ്റു കൂടിച്ചേരലുകൾക്കും അനുമതി നൽകില്ല. ആരോഗ്യ -സേവന മേഖലകളൊഴികെ മറ്റെല്ലാ സർക്കാർ സ്ഥാപനങ്ങളും അടച്ചിടും.
നേരത്തേ എല്ലാ ജില്ല മജിസ്ട്രേറ്റുമാരും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ലോക്ഡൗൺ.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളവും തമിഴ്നാടും കഴിഞ്ഞദിവസങ്ങളിലായി ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് ലോക്ഡൗൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.