മിസോറാം തെരഞ്ഞെടുപ്പ് ഫലം: ഭരണകക്ഷി മിസോ നാഷണൽ ഫ്രണ്ടിന് വൻ തിരിച്ചടി
text_fieldsഐസ്വാൾ: മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് (എം.എൻ.എഫ്) വൻ തിരിച്ചടി. 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് (ഇസഡ്.പി.എം) കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്.
മിസോറമിൽ 16 വനിതകളടക്കം 174 സ്ഥാനാർഥികളാണ് മത്സരിച്ചത്. മിസോ നാഷനൽ ഫ്രണ്ട്, പ്രതിപക്ഷമായ സോറം പീപിൾസ് മൂവ്മെന്‍റ്, കോൺഗ്രസ് എന്നീ കക്ഷികളാണ് 40 സീറ്റുകളിലും മത്സരിച്ചിരുന്നത്. ബി.ജെ.പി 23 ഇടത്തും ആം ആദ്മി പാർട്ടി നാലിടത്തും ജനവിധി തേടിയിരുന്നു. 8,56,868 വോട്ടർമാരാണ് വിധിയെഴുതിയത്. സോറം പീപ്പിൾ മൂവ്മെന്റും മിസോ ഫ്രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്നായിരുന്നു അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നത്. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് മുന്നിലായിരുന്നു.
തെലങ്കാന, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കൊപ്പം മിസോറമിലും ഇന്നലെയായിരുന്നു വോട്ടെണ്ണൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ആരാധന നടപടിക്രമങ്ങളെ ബാധിക്കുന്നതിനാൽ ഒരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് വിവിധ ക്രിസ്ത്യൻ സംഘടനകളും കോൺഗ്രസും ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇന്നേക്ക് മാറ്റി തീയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.