ഇന്ത്യ-മ്യാന്മർ വേലി: എതിർപ്പുമായി വീണ്ടും മിസോറം
text_fieldsഐസോൾ: ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ വേലി കെട്ടുന്നതിനും ഇരുരാജ്യങ്ങളിലും താമസിക്കുന്നവർക്ക് പരസ്പരം സഞ്ചരിക്കാൻ കഴിയുന്ന സ്വതന്ത്ര ഇടനാഴി ഇല്ലാതാക്കുന്നതിനും മിസോറം സർക്കാർ എതിരാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി ലാൽദുഹോമ. എൻ.ജി.ഒ കോഓഡിനേഷൻ കമ്മിറ്റി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലാൽദുഹോമ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-മ്യാന്മർ അതിർത്തിയിലെ മണിപ്പൂർ ഭാഗത്ത് വേലി കെട്ടിയാലും മിസോറം ഭാഗത്ത് വേലി നിർമിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 510 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മിസോറം-മ്യാന്മർ അതിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.