മിസോറം: 173 സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു
text_fieldsഐസോൾ: നവംബർ ഏഴിന് നടക്കുന്ന മിസോറം നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ആകെ ലഭിച്ച 174ൽ 173ഉം സാധുവാണെന്ന് കണ്ടെത്തി. പ്രതിപക്ഷപാർട്ടിയായ സോറം പീപ്ൾസ് മൂവ്‌മെന്റ് സ്ഥാനാർഥി ഡോ. ലോറെയ്ൻ ലാൽപെക്ലിയൻ ചിൻസയുടെ നാമനിർദേശപത്രികയിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന് വീണ്ടും സൂക്ഷ്മപരിശോധന നടത്തും.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. 2018ലെ തെരഞ്ഞെടുപ്പിൽ 209 പേർ മത്സരരംഗത്തുണ്ടായിരുന്നു. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും (എം.എൻ.എഫ്), പ്രധാന പ്രതിപക്ഷമായ സോറം പീപ്ൾസ് മൂവ്‌മെന്റും 40 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി. ബി.ജെ.പി 23 സീറ്റിലും ആം ആദ്മി പാർട്ടി നാലിലും മത്സരിക്കുന്നു. 27 പേർ സ്വതന്ത്രരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.