അക്ബർ ‘സമ്പൂർണ്ണ മാന്യനെന്ന്’ സഹപ്രവർത്തകയുടെ മൊഴി
text_fieldsന്യൂഡൽഹി: മീടൂ ക്യാമ്പയിനിെൻറ ഭാഗമായി മാധ്യമപ്രവർത്തകരായ നിരവധി സ്ത്രീകൾ പീഡനാരോപണമുന്നയിച്ച മുൻ കേന്ദ്ര മന്ത്രി എം.ജെ അക്ബറിനെ പിന്തുണച്ച് സാക്ഷി മൊഴി. സൺഡേ ഗാർഡിയൻ എഡിറ്ററും മുൻ സഹപ്രവർത്തകയുമായ ജൊയീറ്റ ബസുവാണ് അക്ബറിനെ അനുകൂലിച്ച് രംഗത്തെത്തിയത്. അക്ബർ പൂർണ്ണമായും മാന്യനായ വ്യക്തിയാണെന്നായിരുന്നു ജൊയിറ്റയുടെ മൊഴി.
അക്ബറിന് മാനഹാനിയുണ്ടാക്കാൻ കരുതിക്കൂട്ടിയാണ് പ്രിയ രമണി ട്വീറ്റുകളിട്ടതെന്നും അവർ ആരോപിച്ചു. പ്രിയ രമണിക്കെതിരെ അക്ബർ നൽകിയ അപകീർത്തിക്കേസിൽ അക്ബറിന് വേണ്ടി സാക്ഷി പറയാനെത്തിയതായിരുന്നു ജൊയീറ്റ.
അക്ബറിനൊപ്പം 20 വർഷത്തോളം ജോലി ചെയ്തിട്ടും അയാൾക്കെതിരെ യാതൊരു പരാതിയും ഉയർന്നതായി കേട്ടിട്ടില്ല. പൊതു സമ്മതനും വലിയ ആദരം ലഭിച്ചിരുന്നതുമായി വ്യക്തിയായിരുന്നു അക്ബറെന്നും ജൊയീറ്റ മൊഴി നൽകി. തന്നോട് അങ്ങേയറ്റം പ്രൊഫഷണലായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. മഹാനായ ഒരു അധ്യാപകൻ കൂടിയായിരുന്നു അക്ബറെന്നും അവർ കോടതിയിൽ പറഞ്ഞു.
വിഖ്യാത മാധ്യമപ്രവർത്തകനും വിദഗ്ധനായ എഴുത്തുകാരനുമായ അദ്ദേഹം സമ്പൂർണ്ണനായ മാന്യനാണെന്നും തെൻറ കണ്ണിൽ കുറ്റമറ്റ കീർത്തിയുള്ള മനുഷ്യനാണ് അക്ബറെന്നും അവർ കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകനായിരുന്ന കാലത്ത് എം.ജെ. അക്ബർ പല ഘട്ടങ്ങളിലായി പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് പ്രിയ രമണി അടക്കമുള്ളവരുടെ ആരോപണത്തെ തുടർന്ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം അക്ബർ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.