കലാപക്കൊടി ഉയർത്തി അഴഗിരി
text_fieldsചെന്നൈ: ഡി.എം.കെക്കെതിരെ കലാപക്കൊടി ഉയർത്തി കരുണാനിധിയുടെ മൂത്ത മകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി രംഗത്ത്. തിങ്കളാഴ്ച കരുണാനിധിയുടെ സമാധി സന്ദർശിച്ച ശേഷമാണ് അേദ്ദഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
ഡി.എം.കെയിൽ വീണ്ടും ചേരുന്നത് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല. തെൻറ സങ്കടങ്ങൾ പിതാവിനോട് മുമ്പ് പറഞ്ഞതായും കരുണാനിധിയുടെ യഥാർഥ സഹോദരങ്ങൾ (ഉൻമയാണ ഉടൻപിറപ്പുകൾ) തന്നോടൊപ്പമാണെന്നും അദ്ദേഹം അവകാശെപ്പട്ടു.
പിന്നീട് കരുണാനിധിയുടെ ഗോപാലപുരം വസതിയിലെത്തിയ അഴഗിരിയും സ്റ്റാലിനും കെണ്ടങ്കിലും മിണ്ടിയില്ല. താൻ പാർട്ടിയിൽ തിരിച്ചുവരുന്നത് സ്റ്റാലിൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടിസ്ഥാനങ്ങൾ വിൽക്കുന്നതായും അഴഗിരി പിന്നീട് ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
അഴഗിരി പാർട്ടിയിലില്ലാത്തതിനാൽ മറുപടി പറയേണ്ടതില്ലെന്ന് ഡി.എം.കെ എം.എൽ.എ ജെ. അൻപഴകൻ പറഞ്ഞു. അഴഗിരിയെ പുറത്താക്കിയത് കരുണാനിധിയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാലിൻ, മകൻ ഉദയനിധിയെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന നീക്കം അഴഗിരിയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഡി.എം.കെ ഉന്നതാധികാര സമിതി. ആഗസ്റ്റ് 19ന് നടക്കുന്ന ജനറൽ കൗൺസിലിൽ സ്റ്റാലിനെ ഡി.എം.കെ അധ്യക്ഷനായി പ്രഖ്യാപിക്കും.
സ്റ്റാലിനെതിരെ നിലപാട് സ്വീകരിച്ചതോടെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിെൻറ പേരിൽ 2014 ജനുവരിയിലാണ് അഴഗിരിയെ പുറത്താക്കിയത്. നിലവിൽ പാർട്ടി സ്റ്റാലിെൻറ നിയന്ത്രണത്തിലാണ്. അഴഗിരിയുടെ ഭീഷണിയെ ഗൗരവമല്ലെന്നും പാർട്ടിയിൽ തിരിച്ചെടുത്താൽ വിഭാഗീയത രൂക്ഷമാവുമെന്നുമാണ് മുതിർന്ന നേതാക്കളുടെ നിലപാട്. സമ്മർദതന്ത്രങ്ങളിലൂടെ പാർട്ടി നേതൃത്വത്തിലേക്ക് വരാനാണ് അഴഗിരിയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.