രണ്ടര മണിക്കൂറിൽ 500 കി.മീ ദൂരം; ഇന്ത്യയിലും വേണം ഈ റെയിൽ സർവീസ് -സ്റ്റാലിൻ
text_fieldsചെന്നൈ: ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ പോലെ ഇന്ത്യയിലും റെയിൽവേ സർവീസ് വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന അദ്ദേഹം ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്താണ് ഇക്കാര്യം ട്വിറ്ററിൽ കുറിച്ചത്.
ബുള്ളറ്റ് ട്രെയിനിൽ ഒസാക്കയിൽ നിന്ന് ടോക്കിയോയിലേക്ക് യാത്ര. ഏകദേശം 500 കിലോമീറ്റർ ദൂരം രണ്ടര മണിക്കൂറിനുള്ളിൽ പിന്നിടും. ഡിസൈനിൽ മാത്രമല്ല, വേഗതയിലും ഗുണമേന്മയിലും ബുള്ളറ്റ് ട്രെയിനിന് തുല്യമായ റെയിൽ സർവീസ് ഇന്ത്യയിൽ അവതരിപ്പിക്കണമെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. പാവപ്പെട്ടവർക്കും ഇടത്തരം ആളുകൾക്കും അതിന്‍റെ പ്രയോജനം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ஒசாகா நகரிலிருந்து டோக்கியோவுக்கு #BulletTrain-இல் பயணம் செய்கிறேன். ஏறத்தாழ 500 கி.மீ தூரத்தை இரண்டரை மணிநேரத்திற்குள் அடைந்துவிடுவோம்.
— M.K.Stalin (@mkstalin) May 28, 2023
உருவமைப்பில் மட்டுமல்லாமல் வேகத்திலும் தரத்திலும் #BulletTrain-களுக்கு இணையான இரயில் சேவை நமது இந்தியாவிலும் பயன்பாட்டுக்கு வர வேண்டும்; ஏழை -… pic.twitter.com/bwxb7vGL8z
ബുള്ളറ്റ് ട്രെയിൻ യാത്രയുടെ ചിത്രങ്ങളും സ്റ്റാലിൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.