ഏത് കേന്ദ്രസർക്കാർ പദ്ധതിയാണ് തടഞ്ഞതെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: ഏത് കേന്ദ്രസർക്കാർ പദ്ധതിയാണ് തമിഴ്നാട് സർക്കാർ തടഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനക്ഷേമം മനസ്സിൽ കരുതിയാണ് നീറ്റും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനം എതിർത്തതെന്ന് സ്റ്റാലിൻ പറഞ്ഞു.
കേന്ദ്രസർക്കാറിന്റെ പദ്ധതികളിൽ ഡി.എം.കെ സർക്കാർ സഹകരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ ആക്ഷേപം. മോദിയുടെ മുഖത്ത് തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം പ്രകടമാണെന്നും അത് ദേഷ്യമായി പുറത്തുവരികയാണെന്നും പ്രധാനമന്ത്രിയുടെ തമിഴ്നാട്ടിലേക്കുള്ള പതിവ് സന്ദർശനങ്ങളെ പരാമർശിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
71ാം ജന്മദിനത്തിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്കയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നീറ്റും പൗരത്വ ഭേദഗതി നിയമവും എതിർക്കാൻ കാരണം വിദ്യാർഥികളുടെയും ശ്രീലങ്കൻ അഭയാർഥികളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാലാണെന്ന് അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.