കേരളത്തിന് സഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ; ഡി.എം.കെ ട്രസ്റ്റ് വക ഒരു കോടി രൂപ നൽകും
text_fieldsചെന്നൈ: മഴയും വെള്ളപ്പൊക്കവും നാശംവിതച്ച കേരളത്തിനായി സഹായഹസ്തം നീട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളത്തിന് ഒരു കോടി രൂപ സഹായം നല്‍കുന്നെ് സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് തമിഴ്‌നാട് മുഖ്യെൻറ പ്രഖ്യാപനം.
'കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനായി ഡിഎംകെ ചാരിറ്റബിൾ ട്രസ്റ്റ് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,' -സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
With our brethren in Kerala affected by torrential rains and floods, DMK Charitable Trust donates 1 crore INR for the efforts undertaken to alleviate their suffering. Let's embrace humanity and support them in this time of need. #KeralaFloods pic.twitter.com/7jATjJGZiA
— M.K.Stalin (@mkstalin) October 18, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.