ജനദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം -എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ ജനദ്രോഹ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.ഡി.എം.കെ നേതാവ് വൈകോയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബലപ്രയോഗത്തിലൂടെ ജനവിരുദ്ധ നിയമങ്ങൾ നടപ്പാക്കാനും ദ്വീപിൽ താമസിക്കുന്ന മുസ്‌ലിംകളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി -സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
#Lakshadweep-இல் திரு. பிரஃபுல் கோடா படேல் என்ற அதிகாரி மக்கள் விரோதச் சட்டங்களை வலுக்கட்டாயமாகத் திணித்து அங்கு வாழும் இசுலாமியர்களை அந்நியப்படுத்த எடுக்கும் நடவடிக்கைகள் வேதனை அளிக்கிறது.@PMOIndia தலையிட்டு அவரைத் திரும்பப் பெற வேண்டும்.
— M.K.Stalin (@mkstalin) May 27, 2021
பன்முகத்தன்மையே நம் நாட்டின் பலம்!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.