സ്റ്റാലിൻ ഡി.എം.കെ വർക്കിങ് പ്രസിഡൻറ്
text_fieldsചെന്നൈ: ഡി.എം.കെ ട്രഷറർ എം.കെ സ്റ്റാലിനെ പാർട്ടി വർക്കിങ് പ്രസിഡൻറായി നിയമിച്ചു. പാർട്ടി ജനറൽ സെക്രട്ടടറി ഡി.എം.കെ ജനറൽ കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടി അധ്യക്ഷൻ കരുണാനിധി അനാരോഗ്യം കാരണം യോഗത്തിൽ പെങ്കടുത്തില്ല.
പാർട്ടി ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ് സ്റ്റാലിനെ വർക്കിങ് പ്രസിഡൻറായ നിയമിച്ചത്. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു സ്റ്റാലിന്‍റെ പേരു പരിഗണിച്ചിരുന്നത്. പുതിയതായിഒരു വനിതയെയും ദലിത് വിഭാഗത്തിെൻറ പ്രതിനിധിയും ഉൾപ്പെടുത്തി രണ്ടു ജനറൽ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തിൽ തീരുമാനമായി.
മുഖ്യമന്ത്രിയായിരുന്ന ജയലളിലതയുടെ മരണത്തെ തുടർന്ന് അണ്ണാ ഡി.എം.െക നേതൃത്വത്തിൽ ശശികല എത്തിയതിന് ശേഷം ദ്രാവിഡ രാഷ്ട്രീയത്തിലുണ്ടാകുന്ന തലമുറമാറ്റമാണ് സ്റ്റാലിെൻറ വർക്കിങ് പ്രസിഡൻറ് സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.