സ്റ്റാലിനിസം വാഴ്കൈ
text_fields‘‘നാൻ ഉങ്കൾവീട്ടുപിള്ളൈയാക കേക്കിറേൻ, ഉങ്കളിൻ ഒരുവനാകെ കേക്കിറേൻ (നിങ്ങളുടെ കുടുംബത്തിലെ ഒരാളായി, നിങ്ങളിൽ ഒരാളായി)...’’ സ്റ്റാലിൻ പറഞ്ഞു തുടങ്ങുേമ്പാേഴ കരഘോഷമാണ്. സംസ്ഥാനത്തെ ഇരുപതോളം ലോക്സഭ മണ്ഡലങ്ങളിലെ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കിയശേഷം നോർത്ത് ചെന്നൈ മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർഥി കലാനിധി വീരാസാമിക്കുവേണ്ടി പ്രഭാതസവാരിക്കിടെ വോട്ടഭ്യർഥിക്കുകയായിരുന്നു ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ.
സ്വന്തം നിയമസഭ മണ്ഡലമായ കൊളത്തൂരിലെ പ്രദേശങ്ങളായതിനാലാണ് ‘ഉങ്കൾവീട്ടുപിള്ളൈ’ എന്ന പ്രയോഗം. സ്റ്റാലിനൊപ്പം സ്ഥാനാർഥിയും കൈകൂപ്പിക്കൊണ്ട് നടന്നുനീങ്ങി. സ്ഥലത്തെ പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ഇവരോടൊപ്പം അണിചേർന്നു. കലൈജ്ഞറുടെ മകനെ ആരതിയുഴിഞ്ഞും നെറ്റിയിൽ ഭസ്മംചാർത്തിയും വീട്ടമ്മമാരും വനിതാപ്രവർത്തകരും വരവേറ്റു. പലരും സ്റ്റാലിന് നേരിട്ട് പരിചയമുള്ളവരാണ്.
ചിലയിടങ്ങളിൽ കെട്ടിടങ്ങൾക്കു മുകളിൽനിന്ന് പുഷ്പവൃഷ്ടിയുമുണ്ട്. ചെറിയകുട്ടികൾ മുതൽ മുതിർന്നവർവരെ സ്റ്റാലിനൊപ്പം സെൽഫിയെടുക്കാനും തിരക്കുകൂട്ടി. ചായക്കടയിൽ കയറി ഒരു ‘സ്ട്രോങ് ചായ’ കുടിക്കാനും ദളപതി മറന്നില്ല. വൈകീട്ട് പെരമ്പൂരിലെ നഗരവീഥികളെ ഇളക്കിമറിച്ചായിരുന്നു സ്റ്റാലിെൻറ പര്യടനം. ‘‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുന്നതോടെ സ്വമേധയാ എടപ്പാടി സർക്കാർ താഴെവീഴും. ഒരു സംശയവും വേണ്ട എന്നു പറഞ്ഞതോടെ പ്രവർത്തകർ കരഘോഷങ്ങളോടെ ആർത്തിരമ്പി. പിതാവിെൻറ ഒാർമകൾ പങ്കുവെക്കവെ സ്റ്റാലിൻ വികാരാധീനനാവുന്നതും കാണാമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.