എം.കെ. സ്റ്റാലിൻ വീണ്ടും ഡി.എം.കെ അധ്യക്ഷൻ
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടർച്ചയായി രണ്ടാം തവണ ഡി.എം.കെ അധ്യക്ഷനായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ എസ്. ദുരൈ മുരുകൻ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ടി.ആർ. ബാലു ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴിയെ പാർട്ടി ഡെപ്യുട്ടി ജനറൽ സെക്രട്ടറിയായും പ്രഖ്യാപിച്ചു. മുൻ കേന്ദ്രമന്ത്രി സുബ്ബുലക്ഷ്മി ജഗദീശൻ ഈയിടെ പാർട്ടിയിൽനിന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കനിമൊഴിയുടെ നിയമനം. മന്ത്രിമാരായ ഐ. പെരിയസാമി, കെ. പൊൻമുടി, നീലഗിരി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ എ. രാജ, എം.പി. അന്തിയൂർ ശെൽവരാജ് എന്നിവർ സെക്രട്ടറിമാരാണ്.
ഞായറാഴ്ച ചെന്നൈയിൽ നടന്ന ഡി.എം.കെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. കരുണാനിധിയുടെ നിര്യാണത്തെ തുടർന്ന് 2018 ആഗസ്റ്റ് 28നാണ് സ്റ്റാലിൻ ഡി.എം.കെ അധ്യക്ഷനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.