കരുണാനിധിയെ വീട്ടുതടങ്കലിൽവെച്ച സ്റ്റാലിനെതിരെ അന്വേഷണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
text_fieldsചെന്നൈ: ഡി.എം.കെ നേതാവ് എം. കരുണാനിധിക്ക് മതിയായ ചികിത്സ ലഭ്യമാക്കാതെ രണ്ടു വർഷക് കാലം വീട്ടുതടങ്കലിൽ പാർപ്പിച്ച സ്റ്റാലിനെതിരെ തമിഴ്നാട് സർക്കാർ അന്വേഷണത്ത ിന് ഉത്തരവിടുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. തിങ്കളാഴ്ച വൈകീട്ട് നീലഗ ിരി ലോക്സഭ മണ്ഡലത്തിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥി ത്യാഗരാജെൻറ തെരഞ്ഞെടുപ്പ് പ്രച ാരണ പൊതുയോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. വിദേശത്ത് ചികിത്സ ലഭ്യമാക്കിയിരുെ ന്നങ്കിൽ കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെടുമായിരുന്നുവെന്നാണ് ഡി.എം.കെ പ്രവർത്തകർപോലും പറയുന്നത്.
തെൻറ രാഷ്ട്രീയഭാവി മുന്നിൽകണ്ട് സ്വാർഥവും നിക്ഷിപ്തവുമായ താൽപര്യത്തോടെയാണ് സ്റ്റാലിൻ തെൻറ പിതാവായ കരുണാനിധിയെ വീട്ടുതടങ്കലിൽവെച്ചതെന്നും കൃത്യമായ ചികിത്സ നൽകിയിരുെന്നങ്കിൽ കരുണാനിധിക്ക് സംസാരശേഷി വീണ്ടെടുക്കാൻ കഴിയുമായിരുെന്നന്നും എടപ്പാടി പളനിസാമി പ്രസ്താവിച്ചു. 2018 ആഗസ്റ്റിൽ മരിക്കുേമ്പാൾ മുൻ മുഖ്യമന്ത്രി കൂടിയായ കരുണാനിധി എം.എൽ.എയായിരുന്നു. കരുണാനിധിയുടെ അവസാന നാളുകളിൽ ആരോഗ്യപരിപാലനത്തിൽ ഏതെങ്കിലുംവിധത്തിലുള്ള വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് സർക്കാറിെൻറ ബാധ്യതയാണ്.
2016 ഒക്ടോബറിൽ മരുന്ന് കഴിച്ചതിനാൽ ഉണ്ടായ അലർജിയെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. 2018 ആഗസ്റ്റ് ഏഴിനാണ് കരുണാനിധിയുടെ മരണം. കരുണാനിധി ജീവിച്ചിരുന്നതുവരെ സ്റ്റാലിന് ഡി.എം.കെ അധ്യക്ഷപദവി നൽകിയിരുന്നില്ല.
കരുണാനിധിയുടെ മരണത്തിനുശേഷം 2018 ആഗസ്റ്റ് 28നാണ് സ്റ്റാലിൻ പാർട്ടി നേതൃത്വത്തിലേക്ക് എത്തിയതെന്നും താൻ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇൗ ആരോപണമുന്നയിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡി.എം.കെ സർക്കാർ അധികാരത്തിലേറിയാൽ ജയലളിതയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റവാളികളുടെ പേരിൽ കടുത്ത ശിക്ഷണ നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ തെൻറ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിൽ പ്രസംഗിച്ചിരുന്നു.
മാത്രമല്ല, കോടനാട് കൊലപാതക-കൊള്ള സംഭവത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് ബന്ധമുണ്ടെന്നും ആരോപിച്ചു. കോടനാട് കേസുമായി ബന്ധെപ്പട്ട് വ്യക്തിപരമായ ആരോപണങ്ങൾ പരസ്പരം ഉന്നയിക്കുന്നതിൽനിന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിനും വിട്ടുനിൽക്കണമെന്ന് തിങ്കളാഴ്ച മദ്രാസ് ഹൈകോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.