Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ മതേതരമായി...

തമിഴ്​നാട്​ മതേതരമായി തുടരും; ബി.ജെ.പിയെ അധികാരത്തിലെത്തിക്കില്ല -സ്റ്റാലിൻ

text_fields
bookmark_border
തമിഴ്​നാട്​ മതേതരമായി തുടരും; ബി.ജെ.പിയെ അധികാരത്തിലെത്തിക്കില്ല -സ്റ്റാലിൻ
cancel

ചെന്നൈ: തമിഴ്​നാട്​ മതേതരമായി തന്നെ തുടരുമെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ബി.ജെ.പിയെ തമിഴ്​ ജനത അംഗീകരിക്കില്ല. തമിഴിനെ ഇല്ലാതാക്കി പകരം ഹിന്ദിയും സംസ്​കൃതവും കൊണ്ടു വരാനാണ്​ ബി.ജെ.പി ശ്രമമെന്നും സ്റ്റാലിൻ പറഞ്ഞു. ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ഡി.എം.കെ അധ്യക്ഷന്‍റെ പരാമർശം.

തമിഴ്​ കവിയായ തിരുവള്ളുവറിന്​ കാവി നിറം നൽകാനാണ്​ ബി.ജെ.പിയുടെയും ആർ.എസ്​.എസിന്‍റെയും ശ്രമം. ഇത്​ അംഗീകരിക്കാനാവില്ല. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളാവും വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നും സ്റ്റാലിൻ പറഞ്ഞു.

കോൺഗ്രസ്​-ഡി.എം.കെ സഖ്യത്തെ സംബന്ധിച്ച്​ യാതൊരു സംശയത്തിനും ഇടയില്ല. പാർലമെന്‍റ്​ തെരഞ്ഞെടുപ്പിനെ ഒരുമിച്ചാണ്​ നേരിട്ടത്​. നിയമസഭ തെരഞ്ഞെടുപ്പിലും ഇത്​ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശശികലയുടെ മടങ്ങിവരവിനെ കുറിച്ചുള്ള ചോദ്യത്തിന്​ മറ്റൊരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു സ്റ്റാലിന്‍റെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DMKMK Stalin
News Summary - MK Stalin Says People of Tamil Nadu Want State to Remain Secular
Next Story