Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രഭാത നടത്തത്തിനിടെ...

പ്രഭാത നടത്തത്തിനിടെ 'യുവത്വത്തിന്‍റെ രഹസ്യം' വെളിപ്പെടുത്തി സ്​റ്റാലിൻ; വിഡിയോ വൈറൽ

text_fields
bookmark_border
mk stalin morning walk
cancel

ചെന്നൈ: പ്രഭാത നടത്തത്തിനിടെ നാട്ടുകാരോട്​ കുശലാന്വേഷണം നടത്തുകയും യുവത്വത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുകയും ചെയ്യുന്ന തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ വിഡിയോ വൈറലായി.

ട്രാക്ക്​ സ്യൂട്ടിൽ നടക്കാനിറങ്ങിയ 68കാരനായ സ്റ്റാലിനോട്​ ഒരു സ്​ത്രീയാണ്​ യുവത്വത്തിന്‍റെ രഹസ്യം എന്താണെന്ന്​ ചോദിച്ചത്. ഭക്ഷണ നിയന്ത്രണമെന്നായിരുന്നു സ്റ്റാലിൻ​ പൊട്ടിചിരിയോടെ ഉത്തരം നൽകിയത്​. ചെറിയ കൂട്ടത്തോട്​ കുശലം ചോദിക്കുകയും വിശേഷം അന്വേഷിക്കുകയും ചെയ്യുന്ന സ്റ്റാലിന്‍റെ വിഡിയോ ഡി.എം.കെയുടെ അക്കൗണ്ടി​ലാണ്​ പങ്കുവെച്ചിരിക്കുന്നത്​​.

നേരത്തെ ഫിറ്റ്​നസുമായും വ്യായാമവുമായും ബന്ധപ്പെട്ട വിഡിയോകളും സ്റ്റാലിൻ പങ്കുവെച്ചിരുന്നു. സ്റ്റാലിൻ വർക്കൗട്ട്​ ചെയ്യുന്നതിന്‍റെ വിഡിയോ സമീപകാലത്ത്​ തമിഴ്​നാട്ടിൽ ട്രെൻഡിങ്ങായിരുന്നു. യോഗ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് എൻ.ഡി.ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഏപ്രിൽ -മേയ്​ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ മിന്നും ജയവുമായാണ്​ ഡി.എം.കെ തമിഴ്​നാട്ടിൽ അധികാരത്തിലേറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK Stalinviral videoMorning Walk
News Summary - MK Stalin share "secret of his youthful looks" during his morning walk
Next Story