ബി.ജെ.പിയുടേത് വിഭജന രാഷ്ട്രീയം; നുണകൾ പ്രചരിപ്പിക്കാൻ എ.ഐ.എ.ഡി.എം.കെ ആളുകളെ വാടകക്കെടുക്കുന്നു - എം.കെ സ്റ്റാലിൻ
text_fieldsബി.ജെ.പിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബി.ജെ.പിയുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും ശരിയായ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനു പകരം പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ബി.ജെmപിയുടെ ഏറ്റവും വലിയ ആയുധം വിഭജന രാഷ്ട്രീയമാണ്. അവർ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കില്ല. മാത്രമല്ല പ്രശ്‌നങ്ങളില്ലാത്തപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്" സ്റ്റാലിൻ പറഞ്ഞു.
1956-ൽ മധുരയിൽ നടന്ന ഒരു പരിപാടിയിൽ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചു എന്ന അണ്ണാമലൈയുടെ പരാമർശത്തെയും സ്റ്റാലിൻ എതിർത്തു.
"അണ്ണാദുരൈ തേവർ സമുദായത്തിലെ കുലപതിയായ മുത്തുരാമലിംഗ തേവരോട് മാപ്പ് പറഞ്ഞതായി അണ്ണാമലൈ പറയുന്നു. യഥാർത്ഥത്തിൽ അത്തരം ഒരു സംഭവം നടന്നിട്ടില്ല. മരുതമലയ് ക്ഷേത്രത്തിന് ഡിഎംകെ ഒരിക്കലും വൈദ്യുതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, അഞ്ച് വർഷം മുൻപ് തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നതിന് ശേഷമാണ് ക്ഷേത്രത്തിനു വൈദ്യുതി കിട്ടിയത് എന്നതാണ് വാസ്തവം" സ്റ്റാലിൻ വ്യക്തമാക്കി.
എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിക്ക് ഒപ്പം ചേർന്ന് നുണകൾ പ്രചരിപ്പിക്കാൻ ആളുകളെ വാടകക്ക് എടുക്കുകയാണ്. ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും പ്രചരിപ്പിക്കുന്ന നുണകളുടെ ആയുസ്സ് ഡി.എം.കെയുടെ പ്രത്യയശാസ്ത്രത്തിന്റെ ശക്തിയേക്കാൾ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.