എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിയെ കണ്ട് കൂടുതൽ വാക്സിൻ ആവശ്യപ്പെടും
text_fieldsചെന്നൈ: കൂടുതൽ വാകിസിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ.
വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറക്കാൻ കഴിയൂ. വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോവിഡ് ഒന്നാം തരംഗത്തിൽ ഹോട്സ്പോട്ടായിരുന്ന പ്രദേശമായിരുന്നു കോയമ്പേട് പച്ചക്കറി മാർക്കറ്റ്. നിലവിൽ അവിടെ നടന്നുകൊണ്ടിരിക്കുന്ന പച്ചക്കറി കച്ചവടക്കാർക്കുള്ള വാക്സിനേഷൻ പരിപാടികൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട്. നിലവിൽ 9,655 പേർക്ക് അവിടെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ ഭിന്നശേഷിക്കാർക്ക് അവരുടെ അടുത്ത് പോയി വാക്സിനേഷൻ നൽകിയ ആദ്യ സംസ്ഥാനവും തമിഴ്നാടാണ്. ഇതുവരെ 5000 ഭിന്നശേഷിക്കാർക്ക് വാക്സിൻ നൽകിയെന്നും മാ സുബ്രഹ്മണ്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.