ബിൽക്കീസ് ബാനു വിധി; സുപ്രീം കോടതി വിധി ബി.ജെ.പിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്ന് എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കിയ നടപടി സ്വാഗതാർഹമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വിധി ബി.ജെ.പിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണെന്നും ഇരുട്ട് നിറഞ്ഞ കാലഘട്ടത്തിലെ വെളിച്ചമാണെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒടുവിൽ നീതി ലഭിച്ചു. നീതിയുടെ വിജയം ആശ്വാസമാണ്. ഇരുട്ടിന് നടുവിൽ സുപ്രീം കോടതി വിധി ആത്മവിശ്വാസത്തിന്റെ പ്രകാശകിരണമാണ്, അദ്ദേഹം പറഞ്ഞു.
വിധി പ്രസ്താവത്തിനിടെ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സർക്കാർ പ്രതികൾക്കൊപ്പം കൂട്ടുകൂടുകയാണെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി നിയമത്തെ വളച്ചൊടിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്. വിധിക്ക് പിന്നാലെ തനിക്ക് വീണ്ടും പുഞ്ചിരിക്കാനുള്ള അവസരം ലഭിച്ചുവെന്നും രാജ്യത്ത് മറ്റെല്ലാ സ്ത്രീകൾക്കും നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിർത്താൻ വിധി സഹായിച്ചുവെന്നും ബിൽക്കീസ് ബാനു പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.