എല്ലാവരെയും ഒരുപോലെ കാണുന്ന കേന്ദ്ര സർക്കാർ വരാൻ ഒന്നിക്കാം -ഓണാശംസ നേർന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: തിരുവോണ ദിനത്തിൽ മലയാളികൾക്ക് ഓണാശംസ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. എല്ലാവരെയും ഒരുപോലെ കാണുന്ന കേന്ദ്ര സർക്കാർ വരാൻ നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന് അദ്ദേഹം ആശംസ സന്ദേശത്തിൽ പറഞ്ഞു.
പരസ്പര സ്നേഹവും പൊരുത്തവും ഉള്ള ഒരു ജനതയായി മാറാനും എല്ലാവരെയും തുല്യരായി കാണാനും നമുക്ക് സാധിക്കട്ടെ.
— M.K.Stalin (@mkstalin) August 29, 2023
പൂക്കളവും സദ്യയും സന്തോഷവും നിറഞ്ഞ #ഓണാശംസകൾ!#HappyOnam #HappyOnam2023 #Onam pic.twitter.com/Rt6sJo95PU
‘വണക്കം. മാവേലിയുടെ നാടുപേലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാകണം. എല്ലാവരെയും ഒരുപോലെ കാണുന്ന കേന്ദ്ര സർക്കാർ വരാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. എന്‍റെ പ്രിയപ്പെട്ട മലയാളികൾക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ....’ -സ്റ്റാലിൻ പറഞ്ഞു.
ഓണാശംസ നേർന്ന് രാഷ്ട്രപതി
മലയാളികൾക്ക് ഓണാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ‘കേരളത്തിലെ എല്ലാ പൗരന്മാർക്കും സഹോദരീ സഹോദരന്മാർക്കും ഓണാശംസകൾ! ഈ അവസരത്തിൽ എണ്ണമറ്റ ഔദാര്യങ്ങൾക്ക് പ്രകൃതി മാതാവിനോട് നന്ദി രേഖപ്പെടുത്തുന്നു. ഈ വിളവെടുപ്പുത്സവം എല്ലാവരിലും സമൃദ്ധിയും സൗഹാർദത്തിന്റെ ചൈതന്യവും കൊണ്ടുവരട്ടെ....’ -രാഷ്ട്രപതി അറിയിച്ചു.
Greetings to all fellow citizens and our brothers and sisters in Kerala on Onam! On this auspicious occasion we express our gratitude to Mother nature for the countless bounties. May this harvest festival usher in prosperity and the spirit of harmony among all.
— President of India (@rashtrapatibhvn) August 29, 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.