സി.ആർ.പി.എഫ് റിക്രൂട്മെന്റ് പരീക്ഷ തമിഴിലും എഴുതാൻ കഴിയണം -അമിത് ഷാക്ക് സ്റ്റാലിന്റെ കത്ത്
text_fieldsചെന്നൈ: സി.ആർ.പി.എഫ് റിക്രൂട്മെന്റ് പരീക്ഷ തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തെഴുതി. സി.ആർ.പി.എഫ് പരീക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ എഴുതാൻ അനുവദിക്കൂ എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
അതിനാൽ തമിഴ്നാട്ടുകാർ മാതൃ ഭാഷയിൽ പരീക്ഷയെഴുതാൻ കഴിയില്ല. സി.ആർ.പി.എഫിൽ 9,212 ഒഴിവുകളാണ് ആകെയുള്ളത്. തമിഴ്നാട്ടിൽ 579 ഒഴിവുകളാണ്. പരീക്ഷ 12 കേന്ദ്രങ്ങളിലായാണ് നടക്കുക. 100 മാർക്കിന്റെ ചോദ്യങ്ങളിൽ 25 ഉം ഹിന്ദി ഭാഷയെ സംബന്ധിച്ചാണ്. അതിനാൽ ഹിന്ദി നന്നായി സംസാരിക്കുന്നവർക്ക് മാത്രമേ മാർക്ക് കിട്ടുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ സി.ആർ.പി.എഫ് പരീക്ഷ തമിഴ് അപേക്ഷകരുടെ താൽപര്യങ്ങൾക്ക് കടക വിരുദ്ധമാണ്. ഇത് ഏകപക്ഷീയമാണെന്ന് മാത്രമല്ല, വിവേചനവും കൂടിയാണെന്ന് കാണിച്ചാണ് സ്റ്റാലിൻ അമിത് ഷാക്ക് കത്തയച്ചത്.
ഉദ്യോഗാർഥികളുടെ ഭരണഘടന പരമായ അവകാശങ്ങളെ ഹനിക്കുന്നതാണ് വിജ്ഞാപനമെന്നും സർക്കാർ ജോലികളിൽ പ്രദേശിക വിഭാഗങ്ങളെ തടയുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഹിന്ദി സംസാരിക്കാത്ത യുവാക്കൾക്ക് അവരവരുടെ പ്രാദേശിക ഭാഷകളിൽ പരീക്ഷ എഴുതാനായി അടിയന്തരമായി ഇടപെടണമെന്നും സ്റ്റാലിൻ ആവശ്യപ്പെടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.