സീറ്റ് കിട്ടുമോ? സ്റ്റാലിന് മുന്നിൽ അഭിമുഖത്തിന് മകൻ ഉദയ്നിധി
text_fieldsചെന്നൈ: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന് മുന്നിൽ മകൻ ഉദയ്നിധി അഭിമുഖത്തിന് എത്തിയത് കൗതുകമായി. ചെന്നൈയിലെ ചേപ്പാക്കം-തിരുവല്ലിക്കേണി നിയോജകമണ്ഡലത്തിൽ മത്സരിക്കാനാണ് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും നടനുമായ ഉദയ്നിധി സ്റ്റാലിൻ അപേക്ഷ നൽകിയിരുന്നത്.
ശനിയാഴ്ച രാവിലെ പാർട്ടി ആസ്ഥാനമായ 'അണ്ണാ അറിവാലയ'ത്തിൽ എത്തിയ ഉദയ്നിധി മറ്റു സ്ഥാനാർഥി മോഹികൾക്കൊപ്പം കാത്തിരുന്നു. പിന്നീട് സ്റ്റാലിൻ മകൻ ഉദയ്നിധിയെ ഇൻറർവ്യൂ നടത്തി. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ചാണ് മുഖ്യമായും ചോദിച്ചറിഞ്ഞത്.
ബി.ജെ.പി നേതാവും സിനിമാതാരവുമായ ഖുശ്ബുവായിരിക്കും ഉദയ്നിധിയുടെ മുഖ്യഎതിരാളി. കൊളത്തൂർ നിയോജകമണ്ഡലത്തിലാണ് സ്റ്റാലിൻ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.