കോവിഡ്: മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നതിനായി ആംബുലൻസ് ഡ്രൈവറായി എം.എൽ.എ
text_fieldsബംഗളൂരു: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിൽനിന്ന് ശ്മശാനത്തിൽ എത്തിക്കുന്നതിനായി ആംബുലൻസ് ഡ്രൈവറായി എം.എൽ.എ എം.പി. രേണുകാചാര്യ. ദാവൻഗരെ ജില്ലയിലെ ഹൊന്നാലി താലൂക്ക് ജനറൽ ആശുപത്രിയിൽനിന്നാണ് മൃതദേഹം ന്യായമതിയിലെ ശ്മശാനത്തിൽ എം.എൽ.എ എത്തിച്ചത്. ബുധനാഴ്ചയാണ് സംഭവം.
ആശുപത്രിയിൽനിന്ന് മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ആംബുലൻസ് ഒാടിക്കാൻ ഡ്രൈവറെ ലഭിക്കാതെ വന്നതോടെയാണ് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാഷ്ട്രീയ സെക്രട്ടറികൂടിയായ എം.എൽ.എ രേണുകാചാര്യ വളയം പിടിച്ചത്. കോവിഡ് ബാധിച്ച് മരിച്ച ഹമീദിെൻറ (34) മൃതദേഹമാണ് ആംബുലൻസ് ഒാടിച്ചുകൊണ്ട് എം.എൽ.എ ഖബർസ്ഥാനിൽ എത്തിച്ചത്.
കുടുംബത്തിെൻറ ഏക ആശ്രയമായ ഹമീദിെൻറ ജീവൻ കോവിഡ് കവർന്നത് അവരെ ഏറെ വേദനിപ്പിച്ചെന്നും ആംബുലൻസ് ഒാടിക്കാൻ ഡ്രൈവറെ ലഭിക്കാതെ വന്നതോടെയാണ് താൻ വാഹനമോടിച്ചതെന്ന് രേണുകാചാര്യ പറഞ്ഞു. എം.എൽ.എയുടെ സൽപ്രവൃത്തിക്ക് മുസ്ലിം സഹോദരങ്ങളും കുടുംബാംഗങ്ങളും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.